കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം നല്‍കി. സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവര്‍ കള്ളപ്പണ ഇടപാട് നടത്തിയതായി തെളിഞ്ഞുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികള്‍ ജാമ്യഹര്‍ജി നല്‍കി കാത്തിരിക്കുമ്പോഴാണ് 23 പേജുള്ള കുറ്റപത്രം ഇ ഡി സമര്‍പ്പിച്ചത്. കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ഇതില്‍ ആദ്യത്തെ മൂന്ന് പ്രതികള്‍ക്കെതിരെയാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.