കോഴിക്കോട്: സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികള്‍ ഒക്ടോബര്‍ എട്ട് മുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലെ മുഴുവന്‍ സീറ്റിലേക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ (ഐ എച്ച് ആര്‍ ഡി) പോളി ടെക്‌നിക് കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും, സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ അമ്പത് ശതമാനം സീറ്റകളിലേക്കുമാണ് ഓണ്‍ലൈന്‍ പ്രവേശനം നടക്കുന്നത്. ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം.
www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 19 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
ടിഎച്ച്എസ്എല്‍സി, വിഎച്ച്എസ്ഇ പാസായവര്‍ക്ക് യഥാക്രമം പത്ത്, രണ്ട് ശതമാനം വീതം റിസര്‍വേഷന്‍ ഉണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് അഞ്ച് ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. തൃപ്രയാര്‍ ശ്രീരാമ ഗവ.പോളിടെക്‌നിക് കോളജ്, കോട്ടയം ഗവ. പോളിടെക്‌നിക് കോളജ് എന്നിവിടങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് പ്രത്യേക സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.