കോഴിക്കോട്: യുട്യൂബ് വഴി അപവാദപ്രചരണം നടത്തിയ മൂന്ന് യുട്യൂബര്‍മാര്‍ക്കെതിരെ ഗായകന് എം ജി ശ്രീകുമാര്‍ ഡി ജി പിക്ക് പരാതി നല്കി. ചേര്‍പ്പ് പോലീസ് കേസെടുത്തു.
ഒരു സ്വകാര്യ ചാനലിലെ സംഗീതപരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ റിസള്‍ട്ടില്‍ അട്ടിമറി നടത്തിയെന്ന് യുട്യൂബര്‍മാര്‍ പ്രചരിപ്പിച്ചു. പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും അഞ്ച് ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞിരുന്നു.
അസഭ്യം ചൊരിഞ്ഞ യുട്യൂബറെ കൈയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മി ഉള്‍പ്പെടുന്ന സംഘത്തിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു. ഇവരിപ്പോള്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.