KERALASports

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍: കേരള ടീമിനെ നിഖില നയിക്കും, ചാമ്പ്യന്‍ഷിപ്പ് 28ന് ആരംഭിക്കും

കോഴിക്കോട്: ഈ മാസം 28 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെ കേരളത്തില്‍ നടക്കുന്ന നാഷണല്‍ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 20 അംഗകേരള ടീമിനെ അന്തര്‍ദേശീയ താരം ടി..നിഖില നയിക്കും കോച്ച് അമൃത അരവിന്ദ്. അസി. കോച്ച്.രാജേഷ് മാനേജര്‍ സീനാ സി.വി., ഫിസിയോ അനീറ്റാ ആന്‍ചാക്കോ . കോഴിക്കോട് ദേവഗിരി കോ സ്‌റ്റേഡിയത്തില്‍ നടന്ന് വരുന്ന പരിശീലന ക്യാംപിലാണ് കെ.എഫ് എ പ്രസിഡന്റ് ടോം കുന്നേലാണ് ടീമിനെ പ്രഖ്യാപിച്ചത്.
ടീം പ്രഖ്യാപന ചടങ്ങില്‍ കെ എ ഫ് എ.സെക്രട്ടറി പി.അനില്‍കുമാര്‍ എക്‌സ്‌ക്യൂട്ടിവ് മെമ്പര്‍ രാജിവ് മേനോന്‍ ,കെ ഡി എഫ് എ ജോയിന്റ് സെക്രട്ടറി സി. കൃഷ്ണ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ടീം: ഗോള്‍കീപ്പര്‍മാര്‍ – നിസരി കെ (പത്തനംതിട്ട), ഹീര ജി രാജ് (ജികെഎഫ്‌സി), അഭിന പി എ(തൃശൂര്‍).
പ്രതിരോധ നിര – മഞ്ജുബേബി (തൃശൂര്‍), വിനീത വിജയ് (തൃശൂര്‍), അതുല്യ കെ വി (പത്തനംതിട്ട), കാര്‍ത്തിക എസ് (കോഴിക്കോട്), ഫെമിന രാജ് വി (ജികെഎഫ്‌സി), രേഷ്മ സി (തൃശൂര്‍).
മധ്യനിര – നിഖില ടി (പത്തനംതിട്ട), കൃഷ്ണപ്രിയ എ ടി (മലപ്പുറം), സിവിഷ സി (തൃശൂര്‍), അശ്വതി പി (കാസര്‍കോട്), അഭിരാമി ആര്‍ ( തൃശൂര്‍), അഞ്ജിത എം (കാസര്‍കോഡ്), വേദവല്ലി എം (കോഴിക്കോട്).
സട്രൈക്കര്‍ – മാനസ കെ (തൃശൂര്‍), നിദ്യ ശ്രീധരന്‍ (തൃശൂര്‍), ഉണ്ണിമായ വി (പത്തനംതിട്ട), ജ്യോതിരാജ് പി പി (കാസര്‍കോട്).
റിസര്‍വ് – വര്‍ഷ (തൃശൂര്‍), സാന്ദ്ര ശശി (പത്തനംതിട്ട), അലീന മാത്യു (തൃശൂര്‍), തുളസി വര്‍മ (കോഴിക്കോട്), അര്‍ച്ചന കെ (മലപ്പുറം), അശ്വതി കെ പി (മലപ്പുറം).

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close