തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെ തെരഞ്ഞെടുത്തു. (ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്) മികച്ച നടിയായി കനി കുസൃതിയേയും തെരഞ്ഞെടുത്തു. (ചിത്രം-ബിരിയാണി) മികച്ച സംവിധായകന്-ലിജോ ജോസ് പെല്ലിശ്ശേരി(ജെല്ലിക്കെട്ട്). മികച്ച ചിത്രം-വാസന്തി.
സാംസ്ക്കാരിക വകുപ്പ് മന്ത്രി ഏകെ ബാലനാണ് വാര്‍ത്താസമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പോയ വര്‍ഷത്തെ മികച്ച സിനിമകളേയും അഭിനേതാക്കളേയും സാങ്കേതിക പ്രവര്‍ത്തകരേയും തെരഞ്ഞെടുത്തത്.
119 സിനിമകളാണ് അവാര്‍ഡിനായി സമര്‍പ്പിച്ചത്. പകുതിയും നവാഗത സംവിധായകരുടേതാണ്. ഇത് ഈ മേഖലക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. 71 സിനിമകളും നവാഗത സംവിധായകരുടേതാംണ്. മധു അമ്പാട്ട് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് തീരുമാനിച്ചത്.
കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചത്താലത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം നീണ്ടുപോയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സിനിമകളുടെ സ്ക്രീനിംങ് നിര്‍വ്വഹിച്ചത്