കോട്ടയം: ആഭ്യൂഹങ്ങള്‍ക്ക് വിരാമം, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇനി ഇടതുപക്ഷത്തിനൊപ്പം. എം പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചക്ക് പോലും അവര്‍ തയ്യാറായില്ല. ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍ നിന്ന് പുറത്താക്കിയത്. തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഒരു താത്പര്യവും കോണ്‍ഗ്രസ് കാണിച്ചില്ല. ആത്മാഭിമാനം അടിയറ വെച്ച് മുന്നോട്ടില്ലെന്നും എല്‍ ഡി എഫ് മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ മാണി പറഞ്ഞു.