KERALAlocalPoliticstop news

എലത്തൂരിൽ എ. സി. ഷണ്മുഖദാസിന്റെ മരുമകൻ സ്ഥാനാർഥിയാവാൻ സാധ്യത

തിരുവനന്തപുരം : ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിനെ ചൊല്ലി എൻ. സി. പി യിൽ ഉണ്ടായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ ശശീന്ദ്രന് പകരം പുതുമുഖങ്ങളെ നിർത്തുന്ന കാര്യം പാർട്ടി കേന്ദ്രനേത്വത്വം പരിഗണിക്കുന്നു.
വർഷങ്ങളായി മത്സര രംഗത്തു തുടരുന്ന എ. കെ. ശശീന്ദ്രനെ മാറ്റി
മണ്ഡലത്തിൽ ഇത്തവണ പുതുമുഖങ്ങൾക് അവസരം നൽകണമെന്ന് പാർട്ടിയിലെ ബഹു ഭൂരിപക്ഷവും ആവശ്യമുന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന പ്രസിഡണ്ട്‌ ടി. പി. പീതാംമ്പരന്റെ അധ്യക്ഷതയിൽ കോഴിക്കോട് ചേർന്ന യോഗത്തിൽ നേതാക്കൾ തമ്മിൽ പരസ്പരമുള്ള അടിപിടിയിലേക്കുവരെ കാര്യങ്ങൾ എത്തിയ പശ്ചാത്തലത്തിലാണ് എൻ. സി. പി. കേന്ദ്ര നേത്വത്വം
ഇടപെടലിനൊരുങ്ങുന്നത്.
മുൻ മന്ത്രിയും എൻ. സി. പി യുടെ സ്ഥാപക നേതാവുമായ എ. സി. ഷണ്മുഖദാസിന്റെ മരുമകൻ പ്രൊഫസർ ടി. സജീവന്റെ പേരാണ് കേന്ദ്ര നേത്വത്വം പ്രധാനമായി പരിഗണിക്കുന്നത്.
കോളേജ് പ്രിൻസിപ്പലായ സജീവൻ നിരവധി സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറഞ്ഞ സാനിധ്യവുമാണ്.
നേരത്തെ എലത്തൂർ ഉൾപ്പെട്ട ബാലുശ്ശേരി മണ്ഡലത്തെ 25വർഷം നിയമസഭയിൽ പ്രതിനിധീകരിച്ച എ. സി. ഷണ്മുഖദാസ് നാല് തവണ സംസ്ഥാന മന്ത്രിയും ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും ഒരാൾ സ്ഥാനാർഥിയാവുകയാണെങ്കിൽ ആ തീരുമാനത്തെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ മണ്ഡലത്തിലെ വോട്ടർമാർ അനുകൂലിക്കും എന്ന കാഴ്ചപ്പാടാണ് എൻ. സി. പി. നേത്വത്വത്തിനുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close