localtop news

ഓടിക്കൊണ്ടിരുന്ന കാർ തോട്ടിൽ വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കോഴിക്കോട്: കാർ തോട്ടിൽ വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.മാവൂർ- എൻഐടി റൂട്ടിൽ വെള്ളലശേരിക്ക് സമീപം ഇന്നു വൈകുന്നേരം 4.50 നോടെയാണ് അപകടം.ചൂലൂർ -സങ്കേതം റോഡിൽ കയറ്റം കയറുന്നതിനിടെ തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. വാതിൽ തുറക്കാനാവാതെ കാറിനുള്ളിൽ അകപ്പെട്ട നാലു പേരെയും നാട്ടുകാരായ വെള്ളലശേരി വേലായുധൻ, സുനിൽ, ശിവദാസൻ , കീഴേടത്ത് സണ്ണി, മുക്കം ഫയർ സ്റ്റേഷൻ അസി: സ്റ്റേഷൻ ഓഫീസർ നടുത്തൊടി വിജയന്റെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് സേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close