കോഴിക്കോട്: ട്രാഫിക് നിയമങ്ങളെ കുറിച്ചും അത് ലംഘിച്ചാലുണ്ടാകുന്ന ശിക്ഷാനടപടികളെ കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസും ക്വുകോപിയും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാഫിക് ക്വിസ് ശ്രദ്ധേയമാകുന്നു. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ട്രാഫിക് ക്വിസ് മത്സരം നടക്കുന്നത്.
ശരിയുത്തരം കമെന്റ് ചെയ്യുന്നവര്‍ക്ക് ഭീമാട്രേഡേഴ്‌സ് വടകര നല്‍കുന്ന ഗിഫ്റ്റും ക്യൂകോപ്പിയുടെ ഡിജിറ്റല്‍ കൂപ്പണും ട്രാഫിക് പോലീസിന്റെ സ്‌പെഷ്യല്‍ ഈ സര്‍ട്ടിഫിക്കറ്റും ലഭിക്കും.
കമെന്റ് ചെയ്യേണ്ട അവസാന തീയതിയും സമയവും : 24-10-2020 വൈകീട്ട് 5.00 വരെ. അടുത്ത ഞായറാഴ്ച (25-10-2020)ന് വിജയികളെ പ്രഖ്യാപിക്കും.
ഒരാള്‍ ഒരുത്തരം മാത്രമാണ് കമന്റ് ചെയ്യാന്‍ പാടുള്ളത്. ക്വിസ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്തവര്‍ക്കേ സമ്മാന യോഗ്യത ഉണ്ടാവുകയുള്ളൂ.
കമന്റ് ചെയ്യൂ ഗിഫ്റ്റ് സ്വന്തമാക്കൂനിങ്ങൾ ചെയ്യേണ്ടത് :1. ചുവടെ തന്നിരിക്കുന്ന ട്രാഫിക് ക്വിസ് ചോദ്യത്തിന്റെ ഉത്തരം…
Posted by Kozhikode City Traffic Police on Saturday, October 17, 2020