local
ശ്മശാനത്തില്‍ ചൂള സംവിധാനം നിലനിര്‍ത്തില്ല; കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ച് ബി.ജെ.പി
കോഴിക്കോട്: നവീകരിക്കുേമ്പാള് മാവൂര്‍ റോഡ് ശ്മശാനത്തില്‍ പരമ്പരാഗത ആചാരപ്രകാരം മൃതദേഹം സംസ്കരിക്കുന്ന ചൂള സംവിധാനം നിലനിര്‍ത്തില്ലെന്ന മേയര്‍ ഉള്‍പ്പെടെയുള്ള സ്റ്റിയറിങ്ങ് കമ്മറ്റി തീരുമാനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു. നമ്പിടി നാരായണന്, ഇ. പ്രശാന്ത് കുമാര്‍, നവ്യ ഹരിദാസ്, നെല്ലിക്കോട്ട് സതീഷ് കുമാര്‍, പൊന്നത്ത് ഷൈമ എന്നിവര്‍ ബഹിഷ്കരണത്തിെന്റ ഭാഗമായി നഗരസഭ ഓഫിസിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കള്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ സന്ദര്‍ശിച്ച് ഹൈന്ദവ നേതാക്കളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേര്‍ത്ത് ശ്മശാന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്, വൈസ് പ്രസിഡന്റ് അഡ്വ. സുധീര്‍, അജയ് നെല്ലിക്കോട്, കെ.ഷൈനു എന്നിവര്‍ സംസാരിച്ചു.