കൂടരഞ്ഞി: ആദായ നികുതിനല്‍കാത്ത മുഴുവന്‍ കര്‍ഷകര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്സ് (എം) കൂടരഞ്ഞി മണ്ഡലം കമ്മറ്റി ധര്‍ണ നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ശ്രിമതി ഹെലന്‍ ഫ്രാന്‍സീസ്സ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോളി പൊന്നും വരിക്കയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ്ണയില്‍ ജോണ്‍സണ്‍ കുളത്തിങ്കല്‍, ജോണി പ്പാക്കാട്ട്, ജോഷി കൂമ്പുങ്കല്‍ ,ജോര്‍ജ് ചക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു.കര്‍ഷക പെന്‍ഷന്‍ കര്‍ഷകന്റെ നിലനില്പിന് അനിവാര്യമാണന്ന് ധര്‍ണ്ണയില്‍ ഉന്നയിച്ചു.
സംസ്ഥാന വ്യാപകമായി കേരള കോണ്‍ഗ്രസ്(എം) സമരം സംഘടിപ്പിച്ചിട്ടുണ്ട്.