localtop news

മുന്‍ മേയര്‍ എം ഭാസ്‌കരന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മേയറും സി പി ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ എം ഭാസ്‌കരന്‍(77) അന്തരിച്ചു.
ജില്ലാ കോ-ഓപറേറ്റീവ് ആശുപത്രിയിലായിരുന്നു അന്ത്യം.
കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. റബ്‌കോ വൈസ് ചെയര്‍മാനുമായിരുന്നു.
ദേശാഭിമാനി പത്രത്തില്‍ ആദ്യം കംപോസിംഗ് വിഭാഗത്തിലും പിന്നീട് ക്ലറിക്കല്‍ ജീവനക്കാരനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
മികച്ച സഹകാരിയും സംഘാടകനുമായ അദ്ദേഹം കോഴിക്കോട് നോര്‍ത്ത് ഏരിയ സെക്രട്ടറി, ദീര്‍ഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സി ഐ ടി യു, ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റായിരുന്നു.
നാല് തവണ കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്നു. കോര്‍പറേഷന്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
2005 മുതല്‍ അഞ്ച് വര്‍ഷം കോഴിക്കോട് മേയറായിരുന്ന കാലത്താണ് നായനാര്‍ മേല്‍പ്പാലം, അരയിടത്തുപാലം-എരഞ്ഞിപ്പാലം ബൈപാസ് എന്നീ വികസന പദ്ധതികള്‍ നഗരത്തില്‍ നടപ്പിലാക്കിയത്.
ഭാര്യ : പി എന്‍ സുമതി (റിട്ട. അധ്യാപിക, കാരപ്പറമ്പ് ആത്മ എ യു പി സ്‌കൂള്‍). മക്കള്‍ : സിന്ധു, വരുണ്‍ (സിപിഐഎം കരുവിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗം). മരുമക്കള്‍: സഹദേവന്‍, സുമിത (യുഎല്‍സിസി).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close