തിരുവനന്തപുരം: കോവിഡ്19 ബാധിച്ച് മരണമടയുന്നവരുടെ മുഖം അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാന്‍ അവസരമൊരുക്കും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
കോവിഡ് മരണവുമായി ബന്ധപ്പെട്ട് മൃതദേഹം സംസ്‌കരിക്കുമ്പോല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു.
കോവിഡ് ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെ പെട്ടെന്ന് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ കൂട്ടംകൂടുകയോ പാടില്ല.
ഒരു കാരണവശാലം മൃതദേഹം കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ സ്പര്‍ശിക്കാനോ പാടില്ല.
പത്ത് വയസ് താഴെയുള്ള കുട്ടികള്‍, അറുപത് വയസില്‍ മുകളില്‍ പ്രായമുള്ളവര്‍ മറ്റ് രോഗങ്ങളുള്ളവര്‍ മൃതദേഹവുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടാകാന്‍ പാടില്ല.
മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ പി പി ഇ കിറ്റ് ധരിക്കണം.
സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. മൃതദേഹം കൊണ്ടു പോയ വാഹനവും സ്‌ട്രെക്ചറും അണുവിമുക്തമാക്കണം.