localNationaltop news

കോഴിക്കോട് സിറ്റി പരിധിയിലുള്ള പോലീസ് സേനാംഗങ്ങൾക്ക് റവാബി ഗ്രൂപ്പ് ഏർപ്പെടുത്തിയ കുടിവെള്ള ബോട്ടലുകൾ കൈമാറി

കോഴിക്കോട്: കോവിഡന്റെ രണ്ടാം തരംഗത്തിലും സേവനത്തിന്റെ മാതൃകയൊരുക്കുകയാണ് റവാബി ഗ്രൂപ്പ്. കോവിഡ് മഹാമാരിയുടെ മുന്നിൽ വിറങ്ങലിച്ച് നിൽക്കുന്ന ജനതക്ക് സുരക്ഷയൊരുക്കിയും, പ്രതിരോധ പ്രവർത്തനങ്ങളിൽ
സ്വജീവൻ പോലും പണയം വെച്ച് വിശ്രമമില്ലാതെ അതിജീവന പോരാട്ടം നയിക്കുന്ന പോലീസ് സേനക്ക് ഐക്യദാർഢ്യവുമായാണ് റവാബി ഗ്രൂപ്പ് ഇത്തവണ എത്തിയത്.

കോഴിക്കോട് സിറ്റി പരിധിയിലുള്ള പോലീസ് സേനാംഗങ്ങൾക്ക് റവാബി ഗ്രൂപ്പ് ഏർപ്പെടുത്തിയ കുടിവെള്ള ബോട്ടലുകൾ
സിറ്റി പോലീസ് കമ്മീഷണർ
എ.വി.ജോർജ്ജിന്
റവാബി ഗ്രൂപ്പ് സി.എം.ഡി കെ.ടി.അബ്ദുൽ സത്താർ കൈമാറി.കമ്മീഷണർ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ഫൈസൽ നല്ലളം ,
പ്രതീഷ് മേനോൻ എന്നിവർ സംബന്ധിച്ചു.

കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത്  കോഴിക്കോട് കോർപ്പറേഷനിലെയും കണ്ണൂരിലേയും കുടുംബശ്രീ പ്രവർത്തകർക്ക് സാനിറ്റൈസർ, ഫെയ്സ് ഷീൽഡ്, ഗ്ലൗസ്, എന്നവയപ്പെടെയുള്ള കോവിഡ് പ്രതിരോധ കിറ്റുകൾ നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close