ന്യൂഡല്‍ഹി: ഖത്തറിലെ കൊലപാതക കേസില്‍ നാല് മലയാളികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി കെ അഷ്ഫീര്, രണ്ടാം പ്രതി അനീസ്, മൂന്നാം പ്രതി റാഷിദ് കുനിയില്‍, നാലാം പ്രതി ടി ശമ്മാസ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. യമന്‍ സ്വദേശിയായ സ്വര്‍ണവ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ 27 പേരും മലയാളികളാണ്. ഇതില്‍ മൂന്ന് പേര് പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. റംസാന് മാസത്തിലായിരുന്നു കൊലപാതകം. ഉറക്കത്തിലായിരുന്ന യമനി സ്വദേശിയെ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തി മുറിയിലുണ്ടായിരുന്ന സ്വര്‍ണവും പണവും അപഹരിക്കുകയും പണം വിവിധ മാര്‍ഗങ്ങളിലൂടെ നാട്ടിലേക്ക് അയക്കുകയും ചെയ്തു.