ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ആകെ പരിഭ്രാന്തരായിരിക്കുന്നു. രാജ്യം മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതില്‍ വലിയഅത്ഭുതം തോന്നുന്നില്ലെന്നും യെച്ചൂരി വാര്‍ത്താ ചാനലുകളോട് പ്രതികരിച്ചു.
കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയില്ല. എന്നാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കുറ്റം ചെയ്തവരെ സംരക്ഷിക്കുന്നത് പാര്‍ട്ടി നിലപാടല്ലെന്നും പറഞ്ഞിട്ടുണ്ടെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.