KERALAlocaltop news

76 സ്വാതന്ത്ര്യസമര പോരാളികളെ കുറിച്ച് 76 കുഞ്ഞ് ചരിത്രകാരന്മാരുടെ ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്തു

കുട്ടികൾക്ക് കൈ നിറയെ സമ്മാനങ്ങൾ, പൂർവ്വ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യസമര സ്മൃതി ഗാനോപഹാരം ഉൾപ്പെടെ കക്കാട് ഗവ. എൽ.പി സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പുതുമകൾ ഏറെ

 

മുക്കം: കുഞ്ഞു ചരിത്രകാരന്മാരിലൂടെ പിറന്നത് 76 മഹാരാഥന്മാരുടെ ജീവചരിത്ര പുസ്തകം. രാജ്യം അതിന്റെ 76ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കക്കാട് ഗവ. എൽ.പി സ്‌കൂളിലെ 76 വിദ്യാർത്ഥികൾ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളികളായ 76 പേരുടെ ജീവചരിത്രകുറിപ്പ് തയ്യാറാക്കിയത്. കുട്ടികൾ വായിച്ചും കേട്ടും മുതിർന്നവരിൽനിന്ന് അന്വേഷിച്ചുമാണ് കുറിപ്പ് തയ്യാറാക്കിയത്.

ഓരോ കുട്ടിയും കുറിപ്പ് തയ്യാറാക്കേണ്ട സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് കുട്ടികളെ നേരത്തെ അറിയിക്കുകയും അതിനാവശ്യമായ സ്‌ക്രിപ്റ്റ് അവർ സ്വയം തയ്യാറാക്കി, കുട്ടികളുടെ കൈപ്പടയിൽ തന്നെ എഴുതി മനോഹരമായി ബൈൻഡ് ചെയ്താണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പുസ്തകം പ്രകാശനം ചെയ്തത്. പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ എ പി മുരളീധരൻ മാസ്റ്റർ സ്‌കൂൾ രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജിക്ക് കോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്തു. കുറിപ്പ് തയ്യാറാക്കിയ കുഞ്ഞു ചരിത്രകാരന്മാരെ ചടങ്ങിൽ മെഡൽ നൽകി ആദരിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ മുന്നോടിയായി സ്‌കൂളിൽനടത്തിയ വിവിധ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

പരിപാടിയോടനുബന്ധിച്ച് രാവിലെ സ്‌കൂൾ ഗ്രൗണ്ടിൽനിന്നാരംഭിച്ച സ്വാതന്ത്ര്യദിന റാലി വാർഡ് മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തിൽ ആമിന ഉദ്ഘാടനം ചെയ്തു. എ പി മുരളീധരൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശാഭിമാനി അക്ഷരം പതിപ്പിന്റെ പ്രകാശനം സി.പി.ഐ.എം തിരുവമ്പാടി ഏരിയാ സെക്രട്ടറി വി.കെ വിനോദ് സ്‌കൂൾ ലീഡർ ആയിഷ റഹക്കു നൽകി നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹഖീം, കക്കാട് പ്രവാസി കൂട്ടായ്മയുടെ കേന്ദ്ര കമ്മിറ്റി ട്രഷറർ കാസിം തോട്ടത്തിൽ, എം.പി.ടി.എ ചെയർപേഴ്‌സൺ ജുമൈലത്ത്് തോട്ടത്തിൽ, സ്‌കൂൾ വികസന സമിതി കൺവീനർ ടി ഉമ്മർ, കാരശ്ശേരി വനിതാ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് പ്രസന്ന, പി.ടി.എ വൈസ് പ്രസിഡന്റ് അഷ്‌റഫ് കെ.സി, എസ്.എം.സി വൈസ് ചെയർമാൻ നൗഷാദ് എടത്തിൽ ആശംസ നേർന്നു. പ്രധാനാധ്യാപിക ജാനീസ് ജോസഫ് സ്വാഗതവും സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ നന്ദിയും പറഞ്ഞു.
മുൻ വാർഡ് മെമ്പർ എടത്തിൽ അബ്ദുറഹ്മാൻ, പി.ടി.എ മുൻ പ്രസിഡന്റുമാരായ ശിഹാബ് പുന്നമണ്ണ്, എടക്കണ്ടി അഹമ്മദ്കുട്ടി, അബ്ദുഷുക്കൂർ മുട്ടാത്ത്, കെ.പി ആർ സ്മാരക വായനശാല ജനറൽസെക്രട്ടറി മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റർ, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുനീർ പാറമ്മൽ, അബ്ദുൽഗഫൂർ മാളിയേക്കൽ, നിസാർ മാളിയേക്കൽ, സുമിത സർക്കാർപറമ്പ്, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, ഫിറോസ് മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ സെക്രട്ടറി കെ അബ്ദു മാസ്റ്റർ, എം.പി.ടി.എ വൈസ് ചെയർപേശൺമാരായ പ്രജീന ഐ.കെ, നാജിയ പാറമ്മൽ, സ്‌കൂൾ കോർ കമ്മിറ്റി അംഗം പാറക്കൽ അബ്ദുറഹ്മാൻ, സി.കെ ഉമ്മർ സുല്ലമി, പാറമ്മൽ അബ്ദുൽമജീദ്, അനി കല്ലട, ഹബീബ ടീച്ചർ, ഗഫൂർ ഗോശാലക്കൽ തുടങ്ങിയവർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഉദ്ഘാടന ചടങ്ങിനുശേഷം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ  സ്വാതന്ത്ര്യ സമര സ്മൃതിസദസ്സ് ഗാനമേളയും അരങ്ങേറി. കലാകരനും മുള്ളമ്പാറ എൽ.പി സ്‌കൂളിലെ മുൻ പ്രധാനാധ്യാപകനുമായ പി സാദിഖലി മാസ്റ്റർ, നൗഷാദ് കുയ്യിൽ, ജബ്ബാർ ഗോശാലക്കൽ, കമറുന്നീസ മൂലയിൽ എന്നിവർ ഗാനമേളക്കു നേതൃത്വം നൽകി. ഒരുനാട് ഒന്നടങ്കം ആവേശപൂർവ്വം പങ്കാളികളായ പരിപാടിയിൽ മിഠായി, പായസവിതരണവുമുണ്ടായി. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. മുക്കത്തെ വ്യാപാരികളാണ് സമ്മാനങ്ങൾ സ്‌പോൺസർ ചെയ്തത്.??

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close