KERALAlocaltop news

സി.പി. ആയുർവ്വേദ ഹോസ്പിറ്റൽ & റിസർച്ച് സെൻറ്ററിൽ കർക്കിടക ചികിത്സ

 

കണ്ണൂർ: കേരളത്തിലെ പ്രമുഖ ആയുർവേദ ചികിത്സാ കേന്ദ്രമായ
സി. പി. ആയുർവ്വേദ ഹോസ്പിറ്റൽ & റിസർച്ച് സെൻറ്ററിൽ കർക്കിടക ചികിത്സക്ക് ഈ വർഷം പ്രത്യേക സൗകര്യങ്ങളും പാക്കേജുകളും ഒരുക്കി.
ആയുസ്സിൻ്റെ വേദം എന്നറിയപെടുന്ന ആയുർവേദ ശാസ്ത്രം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പ്രാധാന്യം കൊടുത്ത് കൊണ്ട് തിരഞ്ഞെടുത്ത മാസമാണ് വർഷഋതുവിലെ കർക്കിടക മാസം.
പ്രത്യേക തരം ചികിത്സകളായ എണ്ണ തേപ്പ്, തിരുമ്മൽ, കിഴികൾ , പിഴിച്ചിൽ, സ്റ്റീംബാത്ത്, ശിരോധാര, ശിരോവസ്തി, ശോധന ചികിത്സകൾ, രസായനങ്ങൾ, കർക്കിടക കഞ്ഞി തുടങ്ങിയ
ക്രിയാക്രമങ്ങൾ, വാതസംബന്ധമായ രോഗങ്ങൾ, തേയ്മാനം ഇവ കുറക്കുന്നതിനും ശരീരം, പേശി ഇവ ബലപെടുത്തുന്നതിനും മാനസിക സമ്മർദം കുറക്കുന്നതിനും വളരെയേറെ ഫലപ്രദമാണ്

ഈ ആഴ്ച ആരംഭിക്കുന്ന കർക്കിടക ചികിത്സക്ക് ആദ്യം രജിസ്റ്റർ ചെയുന്ന 100 പേർക്ക് പ്രത്യേക പാക്കേജുകൾ ലഭ്യമാണന്ന് ഹോസ്പിറ്റൽ മാനേജ്മെൻറ് അറിയിച്ചു
കൂടുതൽ വിവരങ്ങൾക്കും
രജിസ്റ്റേറേഷനും സി.പി. ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് സെൻറ്റർ, രയരോം, ആലക്കോട്, കണ്ണൂർ .
790 716 91 55.
കോഴിക്കോട്, പയ്യോളി, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ഹോസ്പിറ്റലിൻ്റെ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close