localtop news

ശാന്തി നികേതന്റെ വീട്ടങ്കണത്തിലൊരു അടുക്കളത്തോട്ടം” ജൈവികം” പദ്ധതിക്ക് തുടക്കം

കോഴിക്കോട്: ശാന്തി നികേതൻ “ജൈവികം”പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കം. പരിസ്ഥിതി പ്രവർത്തക ഒ.എം നർഗീസ് ടീച്ചർ പ്രൊഫ: ശോഭീന്ദ്രൻ മാഷിന് പച്ചക്കറിതൈകൾ നൽകി ഉദ്ഘാടനം ചെയ്തു.

പി.എൻ ദാസ് റിട്രീറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ ശാന്തി നികേതൻ ഡയറക്ടർ ഷാജു ഭായ് അധ്യക്ഷം വഹിച്ചു.

വീട്ടങ്കണത്തിലൊരു അടുക്കളതോട്ടം എന്ന ആശയത്തോടെ ശാന്തിനികേതൻ സംഘടിപ്പിക്കുന്ന അടുക്കളക്കൃഷി പരിപാടിയാണ് ജൈവികം. 10 വീടുകളെ ക്ലസ്റ്ററുകളായ് തിരിച്ചാണ് പച്ചക്കറിതൈകളും ഗ്രോബാഗുകളും കൃഷി പരിശീലനവും സൗജന്യമായി നൽകുന്നത് .

പ്രൊഫ: ശോഭീന്ദ്രൻ മാസ്റ്റർ ജൈവ ജീവനത്തെക്കുറിച്ച് ക്ലാസ്ലെടുത്തു. വിജയമ്മ ടീച്ചർ, കെ.പത്മനാഭൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close