KERALAlocaltop news

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; രണ്ട് മാസത്തിനിടെ സിറ്റി പോലീസിന്റെയും ഡാൻസാഫിന്റെയും നേത്രത്ത്വത്തിൽ പിടികൂടിയവ -30 കിലോ കഞ്ചാവ്, 225 ഗ്രാം MDMA, 345 LSD സ്റ്റാബ്, 170 MDMA Pill, ഹാഷിഷ് ഓയിൽ

ഫറോക്ക് : ഫറോക്ക്‌ റെയിൽവേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡിൽ വച്ച് ആറര കിലോ കഞ്ചാവുമായി തിരുന്നവായ പട്ടർ നടക്കാവ് സ്വദേശി ചെറുപറമ്പിൽ വീട്ടിൽ ഷിഹാബ് സി.പി ( 33 വയസ് ) യെ അസിസ്റ്റൻറ് കമ്മീഷ്ണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡൻസാഫ് ) എസ് ഐ അരുൺ വി ആർ ന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് പിടികൂടി.

കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ.അക്ബറിന്റെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി കമ്മീഷണർ ശ്രീനിവാസിന്റെ  നേതൃത്വത്തി ജില്ലയിൽ ലഹരിക്കെതിരെ സ്‌പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിച് പരിശോധനകൾ കർശനമായി നടത്തി വരുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്.

ഫറോക്ക് സ്കൂൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസര പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ വ്യാപക മയക്കുമരുന്ന് വിൽപ്പന നടക്കുനുണ്ടെന്ന വിവരം പോലിസിന് ലഭിച്ചിരുന്നു ആയതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിനൊടുവിൽ ആണ് മയക്കുമരുന്നിന്റെ ഉറവിടമായി ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് ട്രെയിൻ മാർഗ്ഗം കോഴിക്കോട് എത്തിക്കുകയും ആവശ്യക്കാർക്ക് മൊത്തമായി മറിച്ചു വിൽക്കുകയും ചെയ്യുന്ന ഇയാളെ കുറിച്ച് വിവരം ലഭിക്കുകയും

പോലീസിനെ കബളിപ്പിക്കുന്നതിനായി ട്രെയിനിൽ ശരിയായ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്ത ശേഷം സ്റ്റോപ്പിൽ ഇറങ്ങാതെ ആളൊഴിഞ്ഞ സ്റ്റോപ്പിൽ ട്രെയിൻ നിർത്തുമ്പോൾ ഇറങ്ങി അവിടെ വെച് കച്ചവടം നടത്തിയ ശേഷം നാട്ടിലേക്ക് ബസ് മാർഗ്ഗം പോവുകയാണ് ഇയാളുടെ രീതി എന്നും മനസ്സിലാക്കി ഡൻസാഫ് ഇയാളെ വലയിലാക്കുകയായിരുന്നു.

പ്രതി ഗൾഫിൽ ഡ്രൈവർ ജോലിയായിരുന്നു കൊറോണ ക്ക് ശേഷം നാട്ടിലെത്തി ചെന്നൈയിൽ ഹോട്ടലിൽ ജേലി ചെയ്ത് വരവേ ആണ് സാമ്പത്തിക ബുദ്ധിമുട്ട് മൂലം ലഹരി കാരിയറായി പ്രവർത്തിക്കാൻ തുടങ്ങിയത് എന്നും
ഇയാളുടെ കണ്ണികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ഫറോക്ക് സി ഐ എം പി സന്ദീപ് പറഞ്ഞു.

ആന്ധ്രയിൽ നിന്ന് വിലക്കുറവിൽ വാങ്ങുന്ന കഞ്ചാവിന് കേരളത്തിൽ ഇരുപത് ഇരട്ടിയിലേറെ വില ലഭിക്കും എന്നതും ട്രെയിനിൽ എളുപ്പം പോലീസിന്റെ കണ്ണുവെട്ടിച്ച് എത്തിക്കാം എന്നതുമാണ് അന്യ സംസ്ഥാനത്ത് നിന്നും ട്രെയിൻ മാർഗ്ഗം അമിത ലാഭത്തിനായി കഞ്ചാവെത്തിക്കാൻ ലഹരി സംഘങ്ങളെ പ്രേരിപ്പിക്കുന്നത്.

പിടിയിലായ ഷിഹാബിന് ഭവനഭേദനം മോഷണം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസുകൾ നിലവിലുണ്ട്.

ഫറോക്കും പരിസര പ്രദേശങ്ങളിലും ലഹരി ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരെങ്കിലും ലഹരി ഉപയോഗിക്കുന്നതോ വിൽക്കുന്നതോ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ കേരളാ പോലീസിന്റെ ലഹരിക്കെതിരെയുളള പുതിയ പദ്ധതിയായ യോദ്ധാവിന്റെ വാട്സ് ആപ്പ് നബറിലേക്ക് അറിയിക്കാമെന്നും ഫറോഖ് എ.സി.പി എ.എം സിദ്ധിഖ് പറഞ്ഞു .

ലഹരിക്കെതിരെ കോഴിക്കോട് സിറ്റി ഡാൻ സാഫ് സ്ക്വാഡ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരുടെ സ്വത്ത് വകകൾ സർക്കാരിലേക്ക് കണ്ടെത്താനുള്ള നടപടികൾ സ്വീകരിച് വരികയാണെന്നും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റെ കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

ഡൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത് സീനിയർ സി.പി.ഒ കെ.അഖിലേഷ് സി.പി.ഒ ജിനേഷ് ചൂലൂർ, ഷാഫി പറമ്പത് കാരയിൽ സനോജ്, അർജുൻ അജിത്ത് ഫറോക്ക് സ്റ്റഷനിലെ എസ്.ഐ മുഹമ്മദ് ഹനീഫ എ.എസ്.ഐ മാരായ ഹരീഷ് പി, ജയാ നന്ദൻ, സി.പി.ഒ ജാങ്കിഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close