ന്യൂഡല്‍ഹി: വായു മലിനീകരണം തടയാന്‍ പുതിയ ഓര്‍ഡിനന്‍സുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. വായു മലിനീകരണം ഉണ്ടാക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന നിയമമാണ് വരാന്‍ പോകുന്നത്.
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ വായുഗുണനിലവാര മാനേജ്മെന്റ് കമ്മീഷന് സ്ഥാപിക്കും. പതിനെട്ടംഗ കമ്മീഷന് മുഴുവന്‍ സമയ ചെയര്പേഴ്സനുണ്ടാകും.
വായു മലിനീകരണങ്ങള്‍ തടയാന്‍ ഗ്രീന്‍ ഡല്‍ഹി എന്ന പേരില്‍ ഡല്‍ഹി സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്.