KERALAlocaltop news

മോഷണ കേസിലെ പ്രതി 33 വർഷങ്ങൾക്ക് ശേഷം പോലീസ് പീടിയിൽ

 

കോഴിക്കോട് നടക്കാവ് സ്റ്റേഷൻ പരിധിയിൽ 1990 വർഷ കാലയളവിൽ മോഷണം നടത്തിയതിന് നടക്കാവ് സ്റ്റേഷനിൽ  രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ ആ കാലഘട്ടത്തിൽ അറസ്റ്റ് ചെയ്ത്, റിമാൻ്റ് ചെയ്തിരുന്നു. പ്രതി ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി പോലീസിനേയും, കോടതിയേയും കബളിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഒളുവിൽ കഴിഞ്ഞ് വരുകയായിരുന്നു. ജാമ്യം ഇറങ്ങിയ ശേഷം കേസിന് ഹാജരാകാതിരുന്നതിനാൽ 2013 വർഷം മുതൽ ഇയാളെ കോടതി നടക്കാവിലെ 2 കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.മുഹമ്മദ് സലാൽ എന്ന സലീൽ
S/o മൊയ്തീൻകോയ
ഓർക്കാട്ട് വയൽ (O.V. House)
ഈസ്റ്റ് നടക്കാവ്
എരഞ്ഞിപ്പാലം
കോഴിക്കോട് എന്നയാളെ നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.ഇയാൾ കോഴിക്കോട് ജില്ലയിലെ കസബ, കുന്ദമംഗലം തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിലും ആ കാലഘട്ടങ്ങളിൽ നിരവധി സമാനമായ പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിച്ചത്. ഇത്രയും വർഷങ്ങൾ കഴിഞ്ഞതിനാൽ ഇനി പോലീസ് അന്വേഷിച്ച് വരില്ലെന്നും, ദൂരെ എവിടെയെങ്കിലുംസുഖമായി ജീവിക്കാമെന്നും കരുതി ഇയാൾ കോഴിക്കോടുള്ള താമസ സ്ഥലം ഒഴുവാക്കി കണ്ണൂർ ജില്ലയിൽ വാടകക്ക് വീടെടുത്ത് കുടുംബസമേതം ആർഭാടമായി ജീവിതം നയിച്ച് വരുകയായിരുന്നു.പി.കെ.ജിജീഷ് നടക്കാവ് ഇൻസ്പെക്ടറായി ചുമതല ഏറ്റെടുത്ത ശേഷം പഴയ കാലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികൾ, കേസുകളിൽ കോടതിയിൽ ഹാജരാക്കാത്തതിനാൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വരെ കണ്ടെത്തി, കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി നടത്തിയ ശ്രമകരമായ അന്വേഷണ ദൗത്യത്തിൻ്റെ ഭാഗമായിട്ടാണ് പ്രതിയെ കണ്ണൂരിൽ വെച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധിച്ചത്. പ്രതിയുടെ ഫോൺ വിവരങ്ങൾ സൈബർ സെല്ലിൻ്റെസഹായത്തോടെ പരിശോധിച്ച ശേഷം നിരവധി ഫോൺ നമ്പറുകൾ അനലൈസ് ചെയ്ത ശേഷം പ്രതികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി തന്ത്രപൂർവ്വം പ്രതിയുടെ താമസ സ്ഥലം കണ്ടെത്തുകയായിരുന്നു. ഇത്തരത്തിൽ പഴയ കാല കേസുകളിൽപ്പെട്ട പല പ്രതികളുടേയും വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.നടക്കാവ് സബ്പെക്ടർകൈലാസ് നാഥ് എസ്.ബി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, ബൈജു പി.കെ. എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് JFCM 4 കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്ത് ശേഷം കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close