KERALAlocaltop news

ജബൽ ജൈസിൽ വാഹനാപകടം ; തിരൂർ സ്വദേശിക്ക് ദാരുണാന്ത്യം

അപകടത്തിൽ പെട്ടത് മലയാളികൾ സഞ്ചരിച്ച വാഹനം

റാസൽഖൈമ:  യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം  തിരൂർ അന്നാര തവറൻകുന്നത്ത് മുഹമ്മദ്​ സുൽത്താനാണ് (25) ​ മരിച്ചത്​. വിനോദസഞ്ചാര കേന്ദ്രമായ ജബൽ ജൈസ് സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. ശനിയാഴ്ച വൈകുന്നേരം ജബൽ ജൈസിലെത്തിയ സംഘം ഞായറാഴ്ച മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിന്​ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേരാണ്​ വാഹനത്തിലുണ്ടായിരുന്നത്​. വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം റാക് സഖർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു​ മൂന്നുപേർക്ക്​ നിസാര പരിക്കേറ്റു. അഖിൽ, ഹാദി, സഹൽ എന്നിവരാണ്​ വാഹനത്തിലുണ്ടായിരുന്നത്​. സുൽത്താനാണ്​ വാഹനം ഓടിച്ചിരുന്നത്​.അബൂദബിയിൽ ഗാരേജ്​ സ്ഥാപനം നടത്തിയിരുന്ന തിരൂർ അന്നാര തവറൻകുന്നത്ത്​ അബ്​ദുറഹ്​മാൻറെ മകനാണ് മരിച്ച മുഹമ്മദ് സുൽത്താൻ. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close