KERALAlocaltop news

തദ്ദേശസ്ഥാപനങ്ങളെ സർക്കാർ തകർക്കുന്നു : ടിടി ഇസ്മയിൽ

കോഴിക്കോട് :
പദ്ധതിവിഹിതവും ധനകാര്യ കമ്മീഷൻ ഗ്രാൻഡും യഥാസമയം അനുവദിക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സമീപനമാണ് ഗവൺമെൻറ് കൈക്കൊള്ളുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ കുറ്റപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങൾക്കെതിരായ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ജനപ്രതിനിധികൾ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ ലീഗ് ജനപ്രതിനിധികൾ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുക അദ്ദേഹം. കേരളത്തിൻറെ അഭിമാന സ്ഥാപനമായി ഉയർത്തിക്കാണിക്കാറുള്ള പ്രാദേശിക സർക്കാറുകളുടെ പ്രവർത്തനം പിണറായി സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനം മൂലം സ്തംഭിച്ചു. ഏറ്റവും അവസാനം യാതൊരു മുന്നൊരുക്കവുമില്ലാതെ കെ സ്മാർട്ട് പദ്ധതി നടപ്പാക്കിയതിലൂടെ പ്രാദേശിക ഗവൺമെന്റുകൾ സാമ്പത്തികമായി തകർന്നടിഞ്ഞിരിക്കുകയാണ് .തനത് വരുമാനം സ്വീകരിക്കാൻ പദ്ധതി തടസ്സമായി നിൽക്കുന്നു. ജനകീയ ആസൂത്രണ പദ്ധതി ഇരുപതിയഞ്ചാം വർഷം പിന്നിടുമ്പോൾ അധികാരം കവർന്നെടുത്ത് പ്രാദേശിക ഭരണകൂടങ്ങളെ ശ്വാസംമുട്ടിക്കുകയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മുസ്ലിം ലീഗ് കൗൺസിൽ പാർട്ടി ലീഡർ കെ.മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ സി ശോഭിത ,ഡിസിസി സെക്രട്ടറി എസ് കെ അബൂബക്കർ കെ പി രാജേഷ്,കെ നിർമ്മല ,കെ .റംലത്ത് , ഷാഹിദ സുലൈമാൻ ,അജീബ ഷമീൽ മുൻ കൗൺസിലർമാരായഎടി മൊയ്തീൻ കോയ , ശ്രീകല പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close