കോഴിക്കോട്: അഴിമതിയിലും സ്വജനപക്ഷപാതത്തിലും സംസ്ഥാന സര്‍ക്കാരിന്റെ തനി പകര്‍പ്പാണ് കോഴിക്കോട് കോര്‍പറേഷനെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്. സിപിഎം നേതൃത്വം നല്കുന്ന കോര്പറേഷന് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ കോര്പറേഷന് ഓഫീസിന് മുന്നില്‍ നടത്തുന്ന സപ്തദിന സത്യഗ്രഹം ആറാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരാറുകളില്‍ നിന്ന് കമ്മീഷന് പറ്റി പാര്‍ട്ടി വളര്‍ത്തുകയാണ് സിപിഎം നേതാക്കളെന്നും അദ്ദേഹം ആരോപിച്ചു.
പരസ്പര സഹായ സഹകരണ മുന്നണിയായി പ്രവര്‍ത്തിക്കുകയാണ് ഇടതു – വലതു മുന്നണികള്‍. ബിജെപി പ്രതിനിധികളായി കൂടുതല്‍ പേര് കൗണ്‍സിലില്‍ എത്തുന്നത് തടയാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇരുമുന്നണികളും പരസ്പരം സഹായിച്ചു. എന്നാല്‍ വികസനം ആഗ്രഹിക്കുന്ന കോഴിക്കോട്ടുകാര്‍ ഏഴു ബിജെപി പ്രതിനിധികളെ തെരഞ്ഞെടുത്ത് അയച്ചു. ഈ ഏഴു പേരും ജനങ്ങളുടെ താല്പര്യങ്ങള്ക്കായി നിലകൊണ്ടു. സിപിഎമ്മിന്റെ അഴിമതിയെയും സ്വജനപക്ഷപാതത്തെയും ചോദ്യം ചെയ്തു. വരുന്ന തെരഞ്ഞെടുപ്പിലും ബിജെപിയുടെ ശക്തമായ മുന്നേറ്റമുണ്ടാകും. ബിജെപിയെ തടയാന്‍ സിപിഎം – കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബേപ്പൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി. അനില്‍ കുമാര്‍ സത്യഗ്രഹം അനുഷ്ഠിച്ചു. ബിജെപി ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷനായി. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്, കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, എന്‍. സതീഷ്കുമാര്‍, നവ്യ ഹരിദാസ്, ഷൈമ പൊന്നത്ത്, ജിഷ ഗിരീഷ്, ബിജെപി മണ്ഡലം ഭാരവാഹികളായ ചെമ്മഞ്ചേരി പ്രേമാനന്ദന്, സി. സാബുലാല്‍, കൃഷ്ണന് പുഴയ്ക്കല്‍, എ.വി. ഷിബീഷ്, കാളക്കണ്ടി ബാലന്, പി. വേലായുധന്, ടി.കെ. ഷിംജിഷ് എന്നിവര്‍ സംസാരിച്ചു. ബിജെപി മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വി. മോഹനന് സമാപന പ്രസംഗം നടത്തി.