local
ചുരത്തില്‍ ടാങ്കര്‍ ലോറി കുടുങ്ങി, ഒരുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു
അടിവാരം:: ചുരത്തില്‍ ആറാം വളവില്‍ ടാങ്കര്‍ ലോറി കുടുങ്ങി ഒരുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ചുരമിറങ്ങി വരുകയായിരുന്ന നാല് ടാങ്കര്‍ ലോറികളിലൊന്ന് അറ്റകുറ്റ പണിനടന്നു വരുന്ന റോഡില്‍ മെറ്റല്‍ നിറച്ചിട്ടിരുന്ന കുഴിയില്‍ കുടുങ്ങുകയായിരുന്നു.
പിന്നാലെ വന്ന മൂന്ന് ലോറികളും കുടുങ്ങിയതോടെയാണ് ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് ലോറി ജാക്കിവെച്ചുയര്‍ത്തി തള്ളിമാറ്റി രാത്രി എട്ടിനാണ് ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിച്ചത്.