KERALAlocaltop news

കോഴിക്കോട്ട് ട്രെയിനിൽ വൻ സ്ഫോടക ശേഖരം പിടികൂടി

* ഡിറ്റനേറ്റർ, ജലാറ്റിൻ സ്റ്റിക്

കോഴിക്കോട്: ചെ​ന്നൈ എക്സ്പ്ര​സി​ൽ​നി​ന്ന് വ​ൻ സ്ഫോ​ട​ക ശേ​ഖ​രം പി​ടി​കൂ​ടി. 117 ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ, 350 ഡി​റ്റ​ണേ​റ്റ​റു​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ലർച്ചെ ചെ​ന്നൈ എക്സ്പ്ര​സ് കോ​ഴി​ക്കോ​ട്ട് എ​ത്തി​യ​പ്പോ​ഴാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​ക്കാ​രി ക​സ്റ്റ​ഡി​യി​ലാ​യി. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ട്രെ​യി​നി​ലെ സീ​റ്റി​ന​ടി​യി​ൽ ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പാ​ല​ക്കാ​ടു​നി​ന്നു​ള്ള റെ​​​യി​​​ല്‍​വേ പ്രൊ​​​ട്ട​​​ക്‌​​ഷ​​​ന്‍ ഫോ​​​ഴ്‌​​​സ് (ആ​​​ര്‍​പി​​​എ​​​ഫ്) ആണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യാ​ത്ര​ക്കാ​രി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​രു​ടെ പ​ക്ക​ൽ ത​ല​ശേ​രി​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇന്നലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണശേഖരം പിടികൂടിയിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close