KERALAlocaltop news

കാപ്‌സ്യൂള്‍ രൂപത്തില്‍ സ്വര്‍ണക്കടത്ത്, കരിപ്പൂരില്‍ പിടിച്ചെടുത്തത് 43 ലക്ഷം രൂപയുടെ സ്വര്‍ണം

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 43 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അനധികൃതമായിട്ടുള്ള സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. ദുബായില്‍ നിന്നും ഇന്‍ഡിഗോ എയര്‍ ലൈന്‍സ് വിമാനത്തില്‍ എത്തിയ മലപ്പുറം എടക്കര സ്വദേശി റിയാസ് ഖാനി(41) നിന്നാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 831.8 ഗ്രാം സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി എ കിരണിന്റെ നിര്‍ദേശ പ്രകാരം സൂപ്രണ്ട് പ്രവീണ്‍ കുമാര്‍ കെ കെ, ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഫൈസല്‍ ഇ, സന്തോഷ് ജോണ്‍, ഹെഡ് ഹവില്‍ദാര്‍ സന്തോഷ് കുമാര്‍ എം എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടി കൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close