KERALAlocaltop news

കാമുകിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ കാമുകിയുടെ മകളുടെ പരാതിയിൽ വധശ്രമത്തിന് കേസ്

ടിപ്പറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പൂഴിക്കുട്ടൻ നിരവധി കേസുകളിൽ പ്രതി

ഫറോക്ക് :

വീട്ടിൽനിന്ന് പണം കവർച്ച നടത്തുന്നത് തടയാൻ ശ്രമിച്ച കാമുകിയെ കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ബേപ്പൂർ പൊലീസിന്റെ പിടിയിലായി 62 ദിവസം റിമാൻഡിലായി ഹൈകോടതി മുഖേന ജാമ്യത്തിലിറങ്ങിയ യുവാവിനെതിരെ , കാമുകിയുടെ മകളെ ടിപ്പറിടിപ്പിച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വധശ്രമത്തിന്  പുതിയ കേസ്. കോഴിക്കോട് സിറ്റിയിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കിഴക്കുംപാടം എട്ടിയാ ടത്ത് എ ഷജിത്ത് (പൂഴിക്കുട്ടൻ 41) നെതിരെയാണ് ബേപ്പൂർ പോലീസ് വധശ്രമത്തിന് കേസെടുത്തത്.

പത്തുവർഷത്തോളമായി അടുപ്പത്തിലു
ള്ള യുവതിയുടെ താമസസ്ഥലത്ത് അമിതമായി മദ്യപിച്ച ത്തിയ പ്രതി അലമാരയിൽനിന്ന് പണം കവരുന്നത് തടഞ്ഞതോടെ യുവതി യെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് ഇയാൾ ജനുവരിയിൽ അറസ്റ്റിലാവുന്നത്. 62 ദിവസം റിമാൻഡ് കഴിഞ്ഞ് കർശന ഉപാധികളോടെ ഇയാൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയേയോ സാക്ഷികളെയോ ഒരു വിധത്തിലും സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ഹൈകോടതി വ്യവസ്ഥ ലംഘിച്ച് വീണ്ടും ഭീഷണിപ്പെടുത്തുന്നെന്ന പരാതിയിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി യുവതി കോടതിയിൽ കഴിഞ്ഞ മാസം നൽകിയ പരാതിയിൽ ഇയാൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ പരാതിയിൽ ഇയാളുടെ ജാമ്യം റദ്ദ് ചെയ്യാൻ പോലീസ് കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ പരാതി കോടതി 18 ന് പരിഗണിക്കാനിരിക്കെയാണ് ചൊവ്വാഴ്ച്ച വൈകിട്ട് ജോലി കഴിഞ്ഞിറങ്ങിയ കാമുകിയുടെ മകളെ ടിപ്പറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആദ്യത്തെ കേസ് പിൻവലിക്കണമെന്ന ഇയാളുടെ ഭീഷണി അമ്മ നിരസിച്ചതാണ് തനിക്കു നേരെയുണ്ടായ വധശ്രമത്തിന് കാരണമെന്ന് മകളുടെ പരാതിയിലുണ്ട്.

ബേപ്പൂർ, നല്ലളം, ഫറോക്ക്, മാറാ ട് സ്റ്റേഷൻ പരിധിയിൽ പൂഴിക്കട ത്തുമായി ബന്ധപ്പെട്ട് നിരവധി കേസിൽ പ്രതിയാണ് ഷജിത്ത്. കഴിഞ്ഞ മാസം കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷക നെ രണ്ടു തവണ വീട്ടിൽ കയറി ആക്രമിച്ച് വധഭീഷണി മുഴക്കിയ തിനും ഹൈക്കോടതിയിൽ കേസുണ്ട്.

കഴിഞ്ഞ വർഷം നഗരത്തിൽ 20 കുപ്പി വിദേശമദ്യവുമായി പിടി കൂടി ജയിൽ ശിക്ഷയനുഭവിച്ചിറ ങ്ങിയതുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close