കോഴിക്കോട്: “മാനുഷികതയുടെ പക്ഷം ചേരാം. അതിജീവനത്തിൻറെ കയ്യൊപ്പ് ചാർത്താം.” എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ സംസ്ഥാനത്ത് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് തൈക്വാൺഡോ പുംസെ ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഒളവണ്ണ സ്വദേശി കർണിക.എൻ.എം ന് നൽകി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെഎം സച്ചിൻദേവ് നിർവഹിച്ചു. സംഘപരിവാരത്തെ ചെറുത്തു നിർത്താൻ ഇടതുപക്ഷ ചേരിക്ക് കരുത്ത് പകരണം എന്ന മുദ്രാവാക്യമാണ് ഇന്ത്യയുടെ മതനിരപേക്ഷ മനസ്സുകൾ ആവശ്യപ്പെടുന്നതെന്നും അതാണ് ബീഹാർ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും കേരളത്തിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കരുത്ത് പകരാൻ ഉള്ള പ്രവർത്തനങ്ങളിൽ മുഴുവൻ എസ്എഫ്ഐ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും സച്ചിൻ ദേവ് പറഞ്ഞു. പരിപാടിയിൽ എസ്എഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡൻറ് ആർ.സിദ്ധാർത്ഥ് അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം കെ ബിബിൻ രാജ്, അലൈഡ ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അതുൽ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എം.സിനാൻ ഉമ്മർ നന്ദിയും പറഞ്ഞു.
Related Articles
November 16, 2020
244
കോഴിക്കോട് ദൂരദർശൻ – ആകാശവാണി കേന്ദ്രങ്ങൾ പ്രവർത്തനം കാര്യക്ഷമമാക്കണം – മലബാർ ഡെവലപ്മെന്റ് കൗൺസിൽ
2 weeks ago
83
സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം; വിമൻ ഇന്ത്യ മൂവ്മെൻ്റ് റാലിയും പൊതു സമ്മേളനവും നാളെ കോഴിക്കോട്ട്
November 20, 2020
270