കോഴിക്കോട്: മയക്കുമരുന്നു വ്യാപാരത്തിലൂടെ കോടികൾ സമ്പാദിച്ച മകൻ ബിനീഷ് കോടിയേരിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയമായതോടു കൂടിയാണ് കോടിയേരി ബാലകൃഷ്ണന് പാർട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടി വന്നതെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ വേണു പ്രസ്ഥാവനയിൽ പറഞ്ഞു.കേരളത്തിലെ ഉന്നത കമ്യൂണിസ്റ്റ് നേതാക്കളിൽ പലരും പാർട്ടിയേയും ഭരണത്തെയും മുൻനിർത്തി അവിഹിത സ്വത്ത് സമ്പാദിക്കുന്ന വിവരം ഇതിനകം പുറത്തു വന്നു കഴിഞ്ഞു മയക്കുമരുന്നു കളളക്കടത്തുൾപ്പെടെ അധോലോക മാർഗ്ഗത്തിലൂടെ മക്കൾ നടത്തുന്ന ഇടപാടുകൾ കോടിയേരിയുടെ അറിവോടെയാണെന്ന് പകൽ പോലെ വ്യക്തമാണ്. മകനുമായി ഒരുമിച്ചു താമസിക്കുന്ന വീട് ഇഡി റെയ്ഡ് നടത്തി രേഖകൾ പിടിച്ചപ്പോൾ ഏ.കെ.ജി സെന്റർ ഇടപെട്ട് നടത്തിയ നാടകം പാർട്ടിക്ക് ഈ കാര്യത്തിലുള്ള ഉത്കണ്ടയുടെ പ്രതിഫലനമാണ്.ബാലാവകാ ശ കമ്മീഷൻ ഓടിയെത്തി പോലീസിനെ മുൻനിർത്തി ഇ.ഡിയെ ഭയപ്പെടുത്താനുള്ള ശ്രമം കൂടി പരാജയപ്പെട്ടപ്പോഴാണ് ഗത്യന്തരമില്ലാതെ കോടിയേരിക്ക് സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടി വന്നത് അഴിമതിയിലും കള്ളക്കടത്ത് കേസ്സിലും കുടുങ്ങി കിടക്കുന്ന സർക്കാരിനും ദുഷിച്ചു നാറിയ പാർട്ടിക്കുമെതിരെയുള്ള ജനവികാരം തണുപ്പിക്കാൻ രാജി കൊണ്ട് കഴിയില്ലെന്നും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സി.പി.എം ജനകീയ അടിത്തറ തകരുമെന്നും വേണു പ്രസ്താവനയിൽ പറഞ്ഞു