localMOVIES

മോഷ്ടാക്കളുടെ കഥ പറയുന്ന തിരുത്ത് ഇന്ന് യൂട്യൂബ് റിലീസ്

ലോക് ഡൗണ്‍ കാലത്തെ രണ്ടു മോഷ്ടാക്കളുടെ ജീവിതം പറയുന്ന ഷോര്‍ട്ട് ഫിലിം തിരുത്ത് യൂട്യൂബില്‍ ഇന്ന് (വ്യാഴം) റിലീസ് ചെയ്യും. മോഷ്ടിച്ച വസ്തുക്കള്‍ക്കൊപ്പം ലഭിച്ച ഒരു പെണ്‍കുട്ടിയുടെ കത്ത് ഇവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് പ്രമേയം. ജീവിത പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടി ചിത്രം വരച്ച് വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സ്വരൂപിച്ച പണമാണ് തങ്ങള്‍ മോഷ്ടിച്ചതെന്ന് മനസിലാക്കുന്ന കള്ളന്‍മാര്‍ക്ക് ഉണ്ടാവുന്ന തിരിച്ചറിവാണ് ഈ ചെറു സിനിമ പങ്കു വെക്കുന്നത്. സിനിമ-സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂരും പിന്നണി ഗായകന്‍ കെ കെ നിഷാദും വൈകീട്ട് 5.00 ന് എഫ് ബി പേജിലൂടെ തിരുത്ത് ഹ്രസ്യചിത്രം റിലീസ് ചെയ്യും.

പ്രജിത്ത് പനങ്ങാട് ക്യാമറ, എഡിറ്റിംഗ് , സംവിധാനം നിര്‍വ്വഹിച്ച സിനിമയുടെ രചന നിര്‍വ്വഹിച്ചത് മാധ്യമ പ്രവര്‍ത്തകനായ കെ കെ ജയേഷ് ആണ്. പ്രശസ്ത നാടക സിനിമാ കലാകാരന്‍ വിജയന്‍ വി നായര്‍, ഷിജു കുന്നമംഗലം എന്നിവരാണ് അഭിനേതാക്കള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close