KERALAlocaltop news

പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം – മലബാർ ഡെവലപ്മെന്റ് കൗൺസിൽ.

കോഴിക്കോട്: കുററിപ്പുറം – ഗുരുവായൂർ റെയിൽപാത മുതൽ വയനാട് തുരങ്ക പാത വരെ  കഴിഞ്ഞ 25 വർഷമായ് പ്രഖ്യാപിച്ചതും തറക്കല്ലിട്ടതുമായ വിവിധ പദ്ധതികളുടെ നിലവിലെ അവസ്ഥയെ പറ്റി പരിശോധന നടത്തി ജനങ്ങളോട് വിശദികരിക്കാൻ ജനപ്രതിനിധികളും അധികാരികളും മുന്നോട്ട് വരണമെന്ന് മലബാർ ഡവലപ്മെൻറ് കൗൺസിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ 25 വർഷത്തിനിടിയിൽ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും ശിലാസ്ഥാപനം നടത്തുകയും അതിനായ് വലിയ തുക ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പദ്ധതികൾ ഒക്കെ ശിലാസ്ഥാപന ചടങ്ങിലും പ്രഖ്യാ പനങ്ങളിൽ മാത്രം ഒതുങ്ങുകയും ആണ് ഉണ്ടായിട്ടുളളത്. പ്രായോഗികവും അപ്രായോഗികവുമായ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു തറക്കല്ലിടൽ, ഉദ്ഘാടനം, സർവ്വേ ഡിപിആർ, കരാർ എന്നിവയ്ക്ക് നികുതി പണം ദുർവ്യയം ചെയ്യുന്ന രീതി നിർത്തലാക്കണമെന്ന് എം.ഡി.സി ഭാരവാഹികളുടെ ഓൺലൈൻ യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. വർഷങ്ങളായി പ്രഖ്യാപിച്ച് പിന്നീട് ഉപേക്ഷിച്ചതും, മാറ്റം വരുത്തിയതും, പാതി വഴിയിൽ ഉപേക്ഷിച്ച് തുമായ മോണോറയിൽ, ലൈറ്റ് മെട്രോ, സീപ്ലെയിൻ, പാർക്കിംഗ് പ്ലാസകൾ തുടങ്ങി നിരവധി പദ്ധതികൾ നമ്മുടെ മുന്നിലുണ്ട്.കോവിഡ് – കോവിഡാനന്തര കാലത്തെ സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് നമുക്ക് താങ്ങാവുന്നതിലും സമയബന്ധിതമായി പൂർത്തീകരിക്കാനും ആവുന്നതും കൂടുതൽ പരിഗണന അർഹിക്കുന്ന പദ്ധതികളുമാണ് മുൻഗണനാക്രമത്തിൽ നടപ്പാക്കേണ്ടത് എന്ന് യോഗം അഭിപ്രായപ്പെട്ടു.
മുൻകാലങ്ങളിൽ ബഡ്ജറ്റിൽ അനുവദിക്കുന്ന ഫണ്ടുകൾ യഥാസമയം വിനിയോഗിക്കാതെ ലാപ്സ് ആക്കുന്നത് ഒഴിവാക്കാൻ സർക്കാർ വകുപ്പുകൾ ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മലബാറിലെ നിർമ്മാണ വേഗത മനസ്സിലാക്കാൻ ഏറ്റവും നല്ല ഉദാഹരണം എടപ്പാൾ മേൽപ്പാലം മാത്രം മതി ലോക്ക് ഡൗൺ കാലത്ത് ചുരുങ്ങിയ ചെലവിൽ നിഷ്പ്രയാസം തീർക്കാമായിരുന്നു.
യോഗത്തിൽ കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി. ഇ.ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ പ്രൊഫസർ ഫിലിപ് കെ ആന്റണി,ലയൺ എം.വി.മാധവൻ, കെ. എൻ ചന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, സെക്രട്ടറിമാരായ പി.ഐ. അജയൻ,കുന്നോത്ത് അബൂബക്കർ, കെ.എ. മോയിൻകുട്ടി,ഖജാൻജി എം.വി.കുഞ്ഞാമു,സി. വി. ജോസി, ജോഷി പോൾ.പി,കെ.സലിം എന്നിവർ പങ്കെടുത്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close