KERALAlocalOtherstop news

ആ നാദം നിലച്ചു! പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം (74) അന്തരിച്ചു. എം ജി എം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ ആഴ്ചയില്‍ ആരോഗ്യനില തൃപ്തികരമായിരുന്നെങ്കിലും പിന്നീട് വഷളായി.
രണ്ടാഴ്ച മുമ്പ് കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസ തടസം നേരിട്ടതിനാല്‍ എസ് പി ബിയെ വെന്റിലേറ്ററില്‍ നിലനിര്‍ത്തുകയായിരുന്നു.
ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ കീര്‍ത്തിയാര്‍ജിച്ച ബഹുമുഖ പ്രതിഭയാണ് എസ് പി ബി. പതിനാറ് ഇന്ത്യന്‍ ഭാഷകളിലായി നാല്‍പതിനായിരത്തിലധികം പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ വിവിധ സര്‍ക്കാരുകളുടെ പരമോന്നത പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close