കോഴിക്കോട്: ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ജില്ലാ പെന്‍ഷന്‍ വഞ്ചനാ ദിനാചരണം ഐഎന്‍ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയും പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ ഡോ. എം.പി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും അനുകൂല വിധികള്‍ അട്ടിമറിക്കാനുള്ള സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നീക്കം അപലപനീയമാണെന്ന് ഡോ. എം.പി. പത്മനാഭന്‍ പറഞ്ഞു.
പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് വി. സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കാനങ്ങോട്ട് ഹരിദാസ്, സി. ശിവദാസന്‍ നായര്‍, കെ.വി. ശശിധരന്‍, സി. വിശ്വനാഥന്‍, എം. രാമനാഥന്‍ എന്നിവര്‍ സംസാരിച്ചു.