കോഴിക്കോട് : രാഷ്ടീയത്തോടൊപ്പം സാഹിത്യത്തിലും കഴിവു തെളിയിച്ച കടമേരി ബാലകൃഷ്ണന് രാഷ്ടീയ സാഹിത്യ ലോകത്തിന്റെ അന്ത്യാഞ്ജലി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചെറിയ കുട്ടികൾക്കു പോലും എളുപ്പത്തിൽ ഗ്രഹിക്കാൻ പറ്റുന്ന തരത്തിൽ രചന നിർവ്വഹിച്ച ബാലരാമായണമാണ് കടമേരി ബാലക്യഷ്ണന് സാഹിത്യ ലോകത്ത് ശ്രദ്ധ നേടിക്കൊടുത്തത്.നിളാതീരം,ചന്ദനമണി എന്നിവയടക്കം നിരവധി പുസതകങ്ങൾ രചിച്ചിട്ടുണ്ട്. 36 വർഷം തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്നു.1995 ലാണ് സർവ്വീസിൽ നിന്നും വിരമിച്ചത്.പുറമേരി കെ.ആർ ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ ലഭിച്ച പുസ്തകങ്ങളാണ് ബാലകൃഷ്ണന് സാഹിത്യ ലോകത്തേക്കുള്ള വഴി തുറന്നത്.
കെ.പി.സി.സി നിർവ്വാഹക സമതി അംഗം. ഡി.സി.സി സെക്രട്ടറി, ട്രഷറർ, കക്കട്ടിൽ കാർഷിക വികസന ബാങ്ക് പ്രസിഡണ്ട്, സെൻട്രൽ ബാങ്ക് ഡയറക്ടർ, കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം, ആയഞ്ചേരി ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.1991 ൽ മേപ്പയ്യൂരിൽ നിന്നും യു.ഡി.എഫിനു വേണ്ടി മത്സരിച്ചിട്ടുണ്ട്.ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന വച്ച മൃതദേഹത്തിൽ എം.പി എം.കെ രാഘവൻ, കെ.പി സി.സി വൈസ് പ്രസിഡണ്ട് ടി.സിദ്ധീഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ എന്നിവരും രാഷ്ടീയ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖരും അന്തിമോപചാരം അർപ്പിച്ചു.