INDIAKERALAtop newsVIRAL

വാക്‌സിന്‍ പ്രഖ്യാപനം ഉണ്ടാകുമോ? ആറ് മണിക്ക് പ്രധാനമന്ത്രിയിലേക്ക് ഉറ്റു നോക്കി രാജ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ്19 സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനങ്ങളായിരിക്കും പ്രധാനമന്ത്രി നടത്തുകയെന്ന് സൂചനയുണ്ട്.
കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തതുമായോ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്‌സിന്റെ വിതരണം സംബന്ധിച്ചോ ആകാം ഇത്. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇത് ഏഴാം തവണയമാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഇന്ത്യ അന്തിമഘട്ടത്തിലാണെന്നും വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് മുന്‍നിരയിലാണെന്നും കഴിഞ്ഞ ദിവസം മോഡി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close