HealthKERALAlocal

ഹോപ്പ് സേവനങ്ങള്‍ ഇനി മധ്യകേരളത്തിലും; തൃശൂര്‍ അമല ആശുപത്രിയില്‍ പദ്ധതിക്കു തുടക്കം

മാതൃകാപരം, പൂര്‍ണ പിന്തുണ നല്‍കും: പി. ബാലചന്ദ്രന്‍ എംഎല്‍എ

തൃശൂര്‍: അര്‍ബുദബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും പരിചരണത്തിനും കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ സേവനം ഇനി മധ്യകേരളത്തിലും. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അര്‍ബുദ ചികിത്സ തേടുന്ന കുട്ടികള്‍ക്കുള്ള ‘ബാഗ് ഓഫ് ജോയു’ടെ വിതരണത്തോടെ പദ്ധതിക്കു തുടക്കമായി. ഹോപ്പ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും പൂര്‍ണ പിന്തുണ നല്‍കുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത പി. ബാലചന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

വടക്കന്‍ കേരളത്തിലും വിദേശത്തുമായി പ്രവര്‍ത്തിച്ചു വരുന്ന ഹോപ്പ് ഹോംസ് പദ്ധതി തൃശൂരിലും യാഥാര്‍ഥ്യമാകുന്നതോടെ നിരവധി കുട്ടികള്‍ക്ക് മികച്ച ചികിത്സാ, ചികിത്സതര സൗകര്യങ്ങള്‍ ലഭ്യമാകും.

ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.കെ. ഹാരിസ് കാട്ടകത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുജീബ് ‘ബാഗ് ഓഫ് ജോയ്’ വീഡിയൊ പ്രകാശനം ചെയ്തു. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്റ്റര്‍ ഫാദര്‍ ജൂലിയസ് അറക്കല്‍ സിഎംഐ, ഡോ. പവന്‍ മധുസൂദനന്‍, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജോര്‍ജ് മോര്‍ലെ എംജെഎഫ്, ഡോ. സുനു സിറിയക്ക്, അഡ്വ. ഹാഷിം അബൂബക്കര്‍, ഡോ. ശ്രീരാജ് തുടങ്ങിയവര്‍ സംസാരിച്ചു. അസനുല്‍ ബന്ന സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു.

ചടങ്ങിനോട് അനുബന്ധിച്ചു സിഎല്‍സി തോളൂര്‍ പാരിഷിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക നൃത്തം സംഘടിപ്പിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close