കോഴിക്കോട്: നവംബര്‍ 26ന്റെ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ സായാഹ്ന ധര്‍ണ നടത്തി. നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കിഡ്സണ്‍ കോര്‍ണറില്‍ നടന്ന സായാഹ്ന ധര്‍ണ ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി ഡോ. എം.പി. പത്മനാഭന് ഉദ്ഘാടനം ചെയ്തു.
നാഷണല്‍ കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സി. രവീന്ദ്രന്, ഐഎന്‍ടിയുസി ദേശീയ പ്രവര്‍ത്തക സമിതി അംഗങ്ങളായ അഡ്വ. എം. രാജന്, എം.കെ. ബീരാന്, ജില്ലാ പ്രസിഡന്റ് കെ. രാജീവ്, എം.ടി. വിജയന്, കെ.പി.എ. റസാഖ്, സദാനന്ദന് പെരുവയല്‍, സി. ശശി, കെ. ശിവദാസന്‍, എ.ജെ. മാര്ട്ടിന്, എം.എ. റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു.