കോഴിക്കോട്: ഭാരതീയ ജനതാ പാർട്ടി ബേപ്പൂർ ഏരിയാ കമ്മറ്റി അംഗവും 34-ാം ബൂത്ത് ചുമതല വഹിച്ചിരുന്ന പുളിക്കൽ പുരുഷോത്തമന്റ ഒന്നാം ചരമവാർഷിക അനുസ്മരണവും 47-ാം ഡിവിഷൻ തെരഞ്ഞെടുപ്പ് കൺവെൻഷനും മുൻ മിസ്സോറാം ഗവർണറും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.ഇടത് ദുർഭരണത്തിൽ നിന്ന് കോഴിക്കോട് കോർപ്പറേഷനെ മോചിപ്പിക്കാൻ എൻ.ഡി.എ അധികാരത്തിൽ വരണമെന്ന് അദ്ധേഹം പറഞ്ഞു. കേന്ദ്ര പദ്ധതികളാണ് വികസനത്തിന്റെ പേര് പറഞ്ഞ് കോർപ്പറേഷനിൽ നടപ്പാക്കിയതെന്നും അദ്ധേഹം പറഞ്ഞു.
കെ.പി. ബൈജു അദ്ധ്യക്ഷനായ ചടങ്ങിൽ നെല്ലിക്കോട്ട് സതീഷ് കുമാർ
അനുസ്മരണ പ്രഭാഷണം നടത്തി.
ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, മേഖല ജനറൽ സെക്രട്ടറി പി.ജിജേന്ദ്രൻ,മേഖല വൈസ് പ്രസിഡൻ്റ് ടി.വി.ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ വി.കെ.ജയൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡൻ്റ് നാരങ്ങയിൽ ശശിധരൻ, മണ്ഡലം പ്രസിഡൻ്റ് ഷിനു പിണ്ണാണത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഗിരീഷ് പി മേലേടത്ത്, കൃ ഷണൻ പുഴക്കൽ, ഏരിയാ പ്രസിഡൻ്റ് ഏ.വി.ഷിബീഷ്, സ്ഥാനാർത്ഥി മാരായ വിന്ധ്യാ സുനിൽ,ശ്രീജ അനിൽകുമാർ,ദീപ്തി മഹേഷ്, എന്നിവർ സംസാരിച്ചു.
സി.പി.ഐ.എമ്മിൽ നിന്നും രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന ബിജു അയ്യനയിലിനെ കുമ്മനം രാജശേഖരൻ പാർട്ടിയിലേക്ക് സ്വീകരിച്ചു.