കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിതിരെ രാജ്യവ്യാപകമായി നടത്തിയ പൊതുപണിമുടക്കിന്റെ ഭാഗമായി കോഴിക്കോട് സംയുക്ത ട്രേഡ് യൂണിയനുകൾ പ്രകടനം നടത്തി.മുതലക്കുളത്തു നിന്നും ആരംഭിച്ച പ്രകടനം ആദായ നികുതി ഓഫീസിനു മുന്നിൽ സമാപിച്ചു. പ്രതിഷേധ യോഗം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയനുകൾ രൂപീകരിച്ച് സംഘടിക്കാനുള്ള അവകാശം വരെ ഇല്ലാതാക്കുന്ന തൊഴിൽ നിയമ പരിഷ്കരണ നടന്നതെന്ന് എളമരം കരീം പറഞ്ഞു. നിലവിൽ തൊഴിലാളികൾക്കുള്ള എല്ലാ അവകാശങ്ങളും ഇല്ലാതാവുകയാണ്. ഇതോടെ പണിമുടക്കി പ്രതിഷേധിക്കാനുള്ള അവകാശവും നഷ്ടപ്പെടും.ഇത് കാട്ടു നീതിയാണെന്ന് ബി.എം.എസ്സു പോലും പ്രസ്ഥാവനയിൽ പറയുന്നു. പണിമുടക്ക് സമരത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും ബി.എം.എസ്സും ഈ നിയമത്തിനെതിരെ പ്രതിഷേധത്തിലാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് രാജീവ് അധ്യക്ഷം വഹിച്ചു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ഡോ.എം പി പത്മനാഭൻ ,ട്രേഡ് യൂണിയൻ നേതാക്കളായ
ദാസൻ, യു.പോക്കർ ,മനയത്ത് ചന്ദ്രൻ,അഡ്വ സൂര്യനാരായണൻ, പി.കെ.നാസർ, ഇ.സി, സതീശൻ, അഡ്വ. എം.രാജൻ, ബിജു ആന്റെ ണി എന്നിവർ നേതൃത്വം നൽകി.