localPoliticstop news

സി. പി. എം. രക്തസാക്ഷി വിജുവിന്റെ സഹോദരി ബി. ജെ. പി. യിൽ ചേർന്നു

കോഴിക്കോട് : വേങ്ങേരിയിലെ സി. പി. എം. രക്തസാക്ഷികളായ വിജയൻ, വിജു എന്നിവരിൽ വിജുവിന്റെ സഹോദരി പി. പി. ആശ ബി. ജെ. പി. യിൽ ചേർന്നു. കോഴിക്കോട് കോർപ്പറേഷൻ 75 -ാം ഡിവിഷൻ എലത്തൂർ നിയോജകമണ്ഡലത്തിലെ പുതിയാപ്പ വാർഡിലെ ബി. ജെ. പി. സ്ഥാനാർത്ഥി അഡ്വ. പി. സംയുക്താറാണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങിയത്.
ബി. ജെ. പി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി. കെ. സജീവൻ, ജില്ല ജനറൽ സെക്രട്ടറി ടി. ബാലസോമൻ, എലത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് സി. പി. സതീഷ്, ജനറൽ സെക്രട്ടറി പി. സി അഭിലാഷ്, വൈസ് പ്രസിഡന്റ് എം. സുനിൽ മാസ്റ്റർ, സെക്രട്ടറി പി. കെ. നിത്യാനന്ദൻ, സി. പി. അനൂപ് കുമാർ, അരുണേഷ്, എ. ജനാർദ്ദനൻ,കെ കൃപേഷ്‌ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close