Businesslocaltop news

നൂറ് കോടി രൂപയുടെ വില്‍പന ലക്ഷ്യമിട്ട് ആംവേ

കൊച്ചി: പരമ്പരാഗത ഔഷധ പോഷകാഹാര വിഭാഗത്തില്‍ വര്‍ഷാവസാനത്തോടെ 100 കോടി രൂപയുടെ വില്‍പന ലക്ഷ്യമിട്ട് ആംവേ. ഉപയോക്താക്കള്‍ ആരോഗ്യകരമായ ജീവിതത്തിലേക്ക് മാറുന്നതിനൊപ്പം ഔഷധ പോഷകാഹാര വിഭാഗത്തിന്റെ ആവശ്യകത ഗണ്യമായി ഉയരുന്നതാണ് ഇതിന് കാരണം. ഔഷധസസ്യങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയ്ക്ക് അനുസൃതമായി, ഇന്ത്യയിലെ ഔഷധസസ്യങ്ങളുടെ പ്രാദേശിക സ്രോതസ്സുകള്‍ ആംവേ ശക്തിപ്പെടുത്തും. സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായി പ്രാദേശിക സ്രോതസ്സുകള്‍ കണ്ടെത്തിയാണ് ആംവേ പോഷകാഹാര ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്.

ആംവേയുടെ പോഷകാഹാര ബ്രാന്‍ഡാണ് ന്യൂട്രിലൈറ്റ്. 2024 ഓടെ പോഷകാഹാര വിഭാഗം 50 മുതല്‍ 65 ശതമാനം വരെ അതിവേഗം വളരുമെന്നാണ് കമ്പനി കണക്കാക്കുന്നത്. ഇതില്‍ ഔഷധ പോഷകാഹാര വിഭാഗത്തില്‍ നിന്നുള്ള പങ്കും ഉള്‍പ്പെടും. ഔഷധസസ്യങ്ങളുടെ ഉപഭോക്തൃ മുന്‍ഗണന വര്‍ദ്ധിച്ചതോടെ, 2018ല്‍ ആംവേ ന്യൂട്രിലൈറ്റ് പരമ്പരാഗത ഹെര്‍ബ്സ് റേഞ്ച് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിരുന്നു.  നിലവില്‍, തുളസി, അശ്വഗന്ധ, മുലേത്തി തുടങ്ങിയ പ്രാദേശിക ചേരുവകളില്‍ നിന്ന് നിര്‍മ്മിക്കുന്ന ആറ് ഉല്‍പ്പന്നങ്ങളാണുള്ളത്. ഇവ 100 കോടി രൂപയുടെ വില്‍പ്പനയിലെത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിലെ 51 ശതമാനം  കുടുംബങ്ങളും പരമ്പരാഗത ചേരുവകളെ ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റിയതായി പഠനത്തില്‍ പറയുന്നു. വിപണി സാഹചര്യങ്ങള്‍ നോക്കിയാല്‍, പോഷകാഹാര വിഭാഗത്തിലെ പരമ്പരാഗത ഔഷധങ്ങളുടെ സംഭാവന ഇപ്പോള്‍ 10 ശതമാനമാണ്. ഇത് 2024 ഓടെ 20 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നുതെന്ന് ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുധരാജ പറഞ്ഞു.

നിലവില്‍, ബോസ്വെല്ലിയ, കറുവപ്പട്ട, ഗാര്‍സിനിയ, ഇഞ്ചി, ജിംനെമ, ഹോളി ബേസില്‍, ബാക്കോപ, മാരിഗോള്‍ഡ്, മാതളനാരങ്ങ, മഞ്ഞള്‍ തുടങ്ങിയ ചേരുവകള്‍ ശേഖരിക്കുന്നതിനായി 12 ന്യൂട്രിസെര്‍ട്ട് സര്‍ട്ടിഫൈഡ് പങ്കാളികളുമായി ആംവേ ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ട്.  ഔഷധ പോഷകാഹാര ഉല്‍പന്നങ്ങളുടെ വില്‍പന വര്‍ധിച്ചതോടെ ഔഷധസസ്യങ്ങളുടെ ആവശ്യകതയും കുത്തനെ ഉയര്‍ന്നു. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഇന്ത്യയില്‍ ജൈവ കാര്‍ഷിക അടിത്തറ വിപുലീകരിക്കാന്‍ ആംവേ ശ്രമിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ ഓര്‍ഗാനിക് സര്‍ട്ടിഫൈഡ് ഹെര്‍ബ് ഫാമുകള്‍ ചേര്‍ക്കാനും കമ്പനി പദ്ധതിയിടുന്നു. ആംവേയുടെ ഈ നിക്ഷേപം പ്രാദേശിക സമ്പദ്വ്യവസ്ഥയെയും ഇടത്തരം, ചെറുകിട കര്‍ഷകരുടെ മൊത്തത്തിലുള്ള ജീവിതത്തെയും പരിവര്‍ത്തനം ചെയ്യുന്നതിന് സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close