localtop news

ബേപ്പൂര്‍ മുരളീധര പണിക്കരുടെ* *നോവലുകള്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: ബേപ്പൂര്‍ മുരളീധര പണിക്കരുടെ മൂന്നു നോവലുകള്‍ പ്രകാശനം ചെയ്തു. കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍  പി.എസ്. ശ്രീധരന്‍ പിള്ള പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കമാല്‍ വരദൂര്‍ (ചീഫ് ന്യൂസ് എഡിറ്റര്‍- ചന്ദ്രിക) അധ്യക്ഷത വഹിച്ചു. എം.പി സൂര്യദാസ് ( ബ്യൂറോ ചീഫ് മാതൃഭൂമി), നവാസ് പൂനൂര്‍ ( മാനെജിംഗ് എഡിറ്റര്‍ – സുപ്രഭാതം), ഇഷാം ഹസന്‍ എന്നിവര്‍ കോപ്പികള്‍ ഏറ്റുവാങ്ങി.
ഗരുഡ പഞ്ചമി, മഞ്ജരിയുടെആണ്‍ ജീവിതം, മിഴിനീരില്‍ നനഞ്ഞ വസന്തം എന്നീ നോവലുകളാണ് പ്രകാശനം ചെയ്യുന്നത്. ലിപി ബുക്സാണ് പ്രസാധകര്‍.

ഡോ. എം.പി. പത്മനാഭന്‍(ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി) അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍, ഇ.എം. രാജാമണി (പിഎസ്എസ് സംസ്ഥാന സെക്രട്ടറി), ലിപി പബ്ലിക്കേഷന്‍സ് മാനെജിംഗ് ഡയറക്റ്റര്‍ അക്ബര്‍ എന്നിവര്‍ സംസാരിച്ചു. ബേപ്പൂര്‍ മുരളീധര പണിക്കര്‍ പ്രതിസ്പന്ദനം നടത്തി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close