കോഴിക്കോട്: എൻജിഒ അസോസിയേഷൻ മുൻ നേതാവിനെ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി .കോഴിക്കോട് കുണ്ടായിത്തോട് സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ‘സബർമതി’യിൽ താമസിക്കുന്നഎൻജിഒ അസോസിയേഷൻ മുൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന എൻ പി ബാലകൃഷ്ണ (55) നെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി എ ഇ ഒ ഓഫീസിൽ സീനിയർ സൂപ്രണ്ടും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ മാനന്തവാടി താലൂക്ക് പ്രസിഡൻ്റുമാണ്. കോഴിക്കോട് ഗവർമെൻ്റ് എംപ്ലോയീസ് വെൽഫെയർ കോ- ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടറും സെറ്റോയുടെ മുൻ ജില്ലാ ചെയർമാനുമായിരുന്നു.
ഇന്നലെ പുലർച്ചെ ഫറോക്ക് പാലത്തിന് സമീപം ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വെച്ചു.
ഭാര്യ : ജീജ (അധ്യാപിക ,ഫറോക്ക് ജിജി വി എച്ച് എസ് എസ് ).
മക്കൾ : ഋഷികേഷ് ( എൻഡ്രൻസ് പരിശീലന വിദ്യാർത്ഥി ), നിവേദിത (കോഴിക്കോട് സെൻ്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ജിഎച്ച്എസ്എസ്).
പരേതരായ നെടിയ പറമ്പത്ത് ശങ്കരൻ, കല്യാണി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ : മുകുന്ദൻ (റിട്ട. ജൂനിയർ സൂപ്രണ്ട് ,സ്റ്റാറ്റിറ്റിക്സ് വകുപ്പ്), ലോഹിതാക്ഷൻ (റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ , സത്യനാഥൻ ,കുന്ദമംഗലം (റിട്ട. ജില്ലാ കോടതി) , ശകുന്തള (നറുകര).
മരണത്തെ കുറിച്ച് ബേപ്പൂർ പൊലീസ് അന്വേഷണം തുടങ്ങി.