KERALAlocaltop news

മധ്യവയസ്ക്കകളെ വിവാഹ വാഗ്ദാനം നൽകി വലയിലാക്കി സാമ്പത്തിക തട്ടിപ്പ്; അശ്വിൻ വി മേനോന്റെ ഇൻസ്റ്റാഗ്രാമിൽ വ്യാജ വിവരങ്ങൾ

കോഴിക്കോട് : . സോഷ്യൽ മീഡിയയിൽ മമ്മുട്ടിയുടെയും മോഹൻലാലിന്റെയും സ്വരത്തിൽ സ്വന്തം വീഡിയോ പ്രചരിപ്പിച്ച് സമ്പന്നരായ മധ്യവയസ്ക്കകൾക്ക് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്ത ബേപ്പൂർ അരക്കിണർ സ്വദേശി ചാക്കീരിക്കാട് പറമ്പിലെ പ്രസീത ഹൗസിൽ അശ്വിൻ വി.മേനോൻ( 31 ) ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിവരങ്ങളത്രയും വ്യാജമെന്ന് കണ്ടെത്തി. ബേപ്പൂർ ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ സൈബർ പരിശോധനയിലാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഈ തട്ടിപ്പ് വീരന് ഇൻസ്റ്റാഗ്രാമിൽ പതിനായിരത്തിലധികം ഫോളോവേഴ്സ് ഉണ്ട് . ഫിനാൻഷ്യൽ കൺസൾട്ടന്റ്, ഹെഡ്ഗെ വെൽത്ത് എന്ന കമ്പനിയുടെ സി ഇ ഒ , സക്ക്മെത്ത് റെമഡീസിന്റെ ഡയരക്ടർ , അഹം ആരോഗ്യ ഫൗണ്ടേഷന്റെ സ്ഥാപക ചെയർമാൻ, വ്യവസായി, നിക്ഷേപകൻ, കോർപറേറ്റ് സ്റ്റോക്ക് മാർക്കറ്റ് ട്രെയിനർ തുടങ്ങി വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചാണ് , കേവലം ബികോം ബിരുദധാരിയായ പ്രതി സ്ത്രീകളെ വലയിലാക്കി വന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. സമാന രീതിയിൽ ദുബൈ പോലീസും അന്വേഷിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close