അടിവാരം: വയനാട്ചുരത്തില്‍ ലോറി കുടുങ്ങി അഞ്ച് മണിക്കൂര്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ടിന് ആറാം വളവിലാണ് സംഭവം. ചുരം ഇറങ്ങി വരികയായിരുന്ന ടോറസ് ലോറി വളവ് തിരിക്കുന്നതിനിടെ വീല്‍ സെറ്റ് പൊട്ടി റോഡില്‍ കുടുങ്ങുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ കുന്നമംഗലത്ത് നിന്നും മെക്കാനിക്ക് എത്തിയാണ് ലോറിയുടെ തകരാര്‍ പരിഹരിച്ച് ഗതാഗത തടസ്സം നീക്കിയത്.
ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് രണ്ടാം വളവിന് താഴെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഏറെ നേരം വീണ്ടും ഗതാഗത സ്തംഭിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തികരും അടിവാരം പോലീസും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്. ലോറികളുടെ അമിതപ്രവാഹം മൂലം ചുരത്തിൽ അപകടങ്ങളും ഗതാാഗതക്കുരുക്കും നിത്യസoഭവമായി. തിങ്കളാഴ്ച ലോറിയും കാറും കൂട്ടിയിടിച്ച് ബാലിക മരണപ്പെട്ടിരുന്നു.