KERALAlocaltop news

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസ്, മൊട്ട ഫൈസൽ പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് മഞ്ചേരി കേന്ദ്രീകരിച്ച് പ്രവവർത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി മഞ്ചേരി മംഗലശ്ശേരി സ്വദേശി മൊട്ട ഫൈസൽ എന്ന ഉമ്മത്തൂർ ഫൈസൽ (41) നെ മഞ്ചേരിയിൽ വച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.22.6.21 തിയ്യതി കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ അറസ്റ്റു ചെയ്തതിനെ തുടർന്ന് മുങ്ങിയ ഇയാൾ ഗൂഡല്ലൂർ പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. തുടർന്ന് ആഴ്ചകൾക്ക് മുൻപ് മഞ്ചേരിയിൽ എത്തിയ ഇയാൾ ടൗണിലെ ഇയാളുടെ പെൺസുഹൃത്തിൻ്റെ ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റിൽ നിന്നും പിടികൂടുകയായിരുന്നു. സംഭവദിവസം പാലക്കാട് സ്വദേശിയെ കരിപ്പൂർ എയർപോർട്ടിൽ നിന്നും കൊടുവള്ളിക്കാരsങ്ങുന്ന സംഘത്തോടൊപ്പം തട്ടികൊണ്ടു വന്ന് മഞ്ചേരിയിലെ ഇയാളുടെ ഫ്ലാറ്റിൽ വച്ചാണ് ക്രൂരമായി മർദ്ദിച്ച് ഇയാളുടെ സാധനങ്ങൾ കവർച്ച ചെയ്തത്. ഇയാളുടെ നേതൃത്വത്തിൽ മഞ്ചേരി കേന്ദ്രീകരിച്ച് ഒരു കൊട്ടേഷൻ സംഘം തന്നെ പ്രവർത്തിച്ചു വരുന്നതായി വിവരം ഉണ്ട്. ഇയാൾക്ക് മഞ്ചേരി കേന്ദ്രീകരിച്ച് അനധികൃതമായി പണം വട്ടി പലിശക്ക് കൊടുക്കുന്നതും ലഹരിക്കടത്ത് സംഘങ്ങളുമായും ബന്ധമുള്ളതായി അന്വോഷണത്തിൽ മനസിലായിട്ടുള്ളതും ഇവരെ കേന്ദ്രീകരിച്ച് അന്വോഷണം പുരോഗമിച്ചു വരികയുമാണ്. ഇയാളുടെ പേരിൽ 2012 ൽ ഇയാളുടെ നേതൃത്വത്തിൽ ഉള്ള കൊട്ടേഷൻ സംഘം മുഖം മൂടി ധരിച്ച് അരിക്കോടുള്ള ഒരു വീട്ടിൽ കയറി കവർച്ച നടത്തിയതSക്കം 3 ഓളം കേസുകൾ മഞ്ചേരിയിലും അരീക്കോടുമായി ഇയാൾക്കുണ്ട്. ഇതോടെ സ്വർണ്ണ കവർച്ചാ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 46 ആയി. ടിപ്പറടക്കം 17 വാഹനങ്ങളും പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പോ’ലീസ് മേധാവി സുജിത്ത് ദാസ് IPS , കൊണ്ടോട്ടി DyടP അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള
പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വോഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close