കോഴിക്കോട്: മലയാള ഷോര്‍ട്ഫിലിം ‘മണ്ണ് ഇര’ യ്ക്ക് അന്താരാഷ്ട്ര അംഗീകാരം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സെലക്ട് ചെയ്യപെട്ട ഷോര്‍ട്ട് ഫിലിമുകളില്‍ ഒന്നായാണ് മണ്ണ് ഇര തിരഞ്ഞെടുത്തിരിക്കുന്നത്. യു.കെ യിലെ പ്രശസ്തമായ പൈന്‍വുഡ് സ്റ്റുഡിയോ, റെലിഹ് സ്റ്റുഡിയോ ഹോളിവുഡ് എന്നിവിടങ്ങളില്‍ ആണ് അവസാന ഘട്ട സ്‌ക്രീനിംഗ് നടക്കുക.
ഭൂമിയുടെ ഭൂതകാലം, വര്‍ത്തമാന കാലം, ഭാവി എന്നിവ കൃത്യമായി 5 മിനിറ്റിനുള്ളില്‍ പറയാന്‍ കഴിഞ്ഞു എന്നതാണ് മണ്ണ് ഇര യുടെ വിജയം. സുന്ദരമായ ഭൂമിയെ മലിനമാക്കുന്ന തലമുറയും അതിന്റെ തിരിച്ചടികളും പ്രതീകാത്മകമായ് അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രം അടുത്ത തലമുറയില്‍ ശുഭാപ്തി വിശ്വാസം അര്‍പ്പിച്ച് കൊണ്ടാണ് അവസാനിക്കുന്നത്.
അഖില്‍ പെരൂളിയാണ് ഈ ഷോര്‍ട് ഫിലിമിന്റെ സംവിധായകന്‍.
അഖില്‍ സതീഷ്, ബൈജു, മാസ്റ്റര്‍ ആദിദേവ് എന്നിവര്‍ അഭിനയിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അക്ഷയ് അമ്പാടി്. എഡിറ്റിംഗ് രോഹിത് ചന്ദ്രശേഖരന്‍. പശ്ച്ഛാത്തല സംഗീതം സതീഷ് കെ.എ.