KERALAlocalMOVIES

മഴക്കാലത്ത് അറ്റകുറ്റപ്പണി നടത്താന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്ന് ജയസൂര്യ

തിരുവന്തപുരം: സംസ്ഥാനത്തെ റോഡിന്റെ ശോചനീയാവസ്ഥ മുന്‍നിര്‍ത്തി വിമര്‍ശനവുമായി നടന്‍ ജയസൂര്യ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി വേദി പങ്കിടവേയാണ് ജയസൂര്യ കരാറുകാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. അറ്റകുറ്റപ്പണികളില്‍ നേരിടുന്ന തടസ്സം ജനങ്ങള്‍ക്കറിയേണ്ടതില്ല, റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് ഗതാഗതയോഗ്യമായ റോഡ് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെയാണ്. അത് പൊതുജനങ്ങളുടെ അവകാശമാണെന്നും, മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. റോഡുകളിലെ കുഴികളില്‍ വീണ് ജനങ്ങള്‍ മരിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം കരാറുകാന്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡ് നിര്‍മാണ പ്രവൃത്തിയില്‍ നിരന്തരമായി അലംഭാവം കാട്ടുന്ന കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രശസ്ത നടന്റെ വിമര്‍ശനം.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close